നോമ്പുകാലം : ആറാം വ്യാഴം
നോമ്പുകാലം : ആറാം വ്യാഴം
ദൈവ പുത്ര സ്ഥാനം നഷ്ടപെട്ട, ശാപത്തിന്റെ സന്തതി
ശാപത്തിന്റെ സന്തതികൾ.
ആസക്തി നിറഞ്ഞ കണ്ണുകള്‍.
സാർത്ഥത വളർന്നു, അത്യാഗ്രഹത്തില്‍ തഴക്കം നേടിയ ഹൃദയം.
യുക്തി ഉപയോഗിക്കാതെ , മൃഗ തുല്യ ജീവിതം.
മറ്റുള്ളവരെ ദുഷിച്ചു സംസാരിക്കുന്നു.
മാനസാന്തരത്തിലേക്കു നയിക്കാൻ കണ്ണിനെ നിയന്ത്രിക്കുക,
ഔദാര്യം
പരിശീലിക്കുക, കർത്താവിന്റെ കരുണയിൽ ആശ്രയിച്ചുകൊണ്ടു,ശാപത്തിൽനിന്നും
മോചനം പ്രാപിക്കുക.മൃഗീയ വാസനകളെ, യുക്തിപരമായി നിയന്ത്രിക്കുക.
1) 2 പത്രോ 2:11-17 2 Pet 2:11-17
ദൂഷണം പറയാത്ത ദൂതന്മാർ
11 : ബലത്തിലും ശക്തിയിലും അവരെക്കാള്‍ വലിയവരായ ദൂതന്‍മാര്‍പോലും, കര്‍ത്താവിന്റെ സന്നിധിയില്‍ അവര്‍ക്ക് എതിരായി അവമാനകര മായ വിധിപറയുന്നില്ല.
12 : സഹജവാസനയാല്‍ നയിക്കപ്പെടുന്ന, വിശേഷബുദ്ധിയില്ലാത്ത മൃഗങ്ങളെപ്പോലെയാണവര്‍. തങ്ങള്‍ക്കജ്ഞാതമായ കാര്യങ്ങളെക്കുറിച്ച് അവര്‍ ദൂഷണം പറയുന്നു.
14 : വ്യഭിചാരാസക്തി നിറഞ്ഞതും പാപത്തില്‍നിന്നു വിരമിക്കാത്തതുമാണ് അവരുടെ കണ്ണുകള്‍. അവര്‍ ചഞ്ചല മനസ്‌കരെ വശീകരിക്കുന്നു. അവര്‍ അത്യാഗ്രഹത്തില്‍ തഴക്കം നേടിയ ഹൃദയമുള്ള വരും ശാപത്തിന്റെ സന്തതികളുമാണ്.
G) ലൂക്കാ 3:8-11 Lk 3:8-11
8 : മാനസാന്തരത്തിനു യോജിച്ച ഫലങ്ങള്‍ പുറപ്പെടുവിക്കുവിന്‍.
11 : അവന്‍ പറഞ്ഞു: രണ്ടുടുപ്പുള്ളവന്‍ ഒന്ന് ഇല്ലാത്തവനു കൊടുക്കട്ടെ. ഭക്ഷണം ഉള്ളവനും അങ്ങനെ ചെയ്യട്ടെ.