നോമ്പുകാലം : നാലാം വെള്ളി

 

ക്രിസ്തു  രൂപപ്പെടുന്ന നീതീകരണം

Season of Lent : Fourth Friday

തായ് തണ്ടിനോട് ചേർന്നിരിക്കുന്ന മുന്തിരിവള്ളി.

വിശ്വാസം, പ്രവർത്തിയിൽ വെളിപ്പെട്ടാൽ ശരണമായി, അവരിൽ ക്രിസ്തു എന്ന

നീതിമാൻ രൂപപ്പെടുന്ന നീതീകരണം നടക്കും.

നീതീകരണം നടക്കുന്നവരിൽ വാഗ്ദാനം പൂർത്തിയാകും.

 

 

ഉത്പ 15:1-15 (14:18 - 15:15)
വിശ്വാസം നീതീകരിക്കപ്പെടുന്നു. നീതീകരണത്തിന്റെ ഫലമായി , വാഗ്ദാനം.

6 : അവന്‍ കര്‍ത്താവില്‍ വിശ്വസിച്ചു. അവിടുന്ന് അത് അവനു നീതീകരണമായി കണക്കാക്കി.

13: നീ ഇതറിഞ്ഞുകൊള്ളുക. നിന്റെ സന്താനങ്ങള്‍ സ്വന്തമല്ലാത്തനാട്ടില്‍ പരദേശികളായി കഴിഞ്ഞുകൂടും. അവര്‍ ദാസ്യവേല ചെയ്യും. നാനൂറുകൊല്ലം അവര്‍ പീഡനങ്ങള്‍ അനുഭവിക്കും.

18 : അന്നു കര്‍ത്താവ് അബ്രാമിനോട് ഒരു ഉടമ്പടി ചെയ്തു: നിന്റെ സന്താന പരമ്പരയ്ക്ക് ഈ നാടു ഞാന്‍ തന്നിരിക്കുന്നു. ഈജിപ്തുനദി മുതല്‍ മഹാനദിയായ യൂഫ്രട്ടീസ്‌വരെയുള്ള സ്ഥലങ്ങള്‍.

ജോഷ്വ 9:1-15
ശരണമുള്ളവൻ കർത്താവിനോടു ഉപദേശം ആരായും.

കര്‍ത്താവിന്റെ നിര്‍ദ്‌ദേശമാരായാതെ ജനം ആ ഭക്ഷണപദാര്‍ഥങ്ങളില്‍ പങ്കുചേര്‍ന്നു.

22 : ജോഷ്വ അവരെ വിളിച്ചു ചോദിച്ചു: അടുത്തുതന്നെ വസിക്കേ വളരെ ദൂരത്താണെന്നു പറഞ്ഞു നിങ്ങള്‍ ഞങ്ങളെ വഞ്ചിച്ചതെന്തിന്?

23 : അതിനാല്‍, നിങ്ങള്‍ ശപിക്കപ്പെട്ടവരാകട്ടെ! നിങ്ങള്‍ എന്നും എന്റെ ദൈവത്തിന്റെ ഭവനത്തില്‍ വെള്ളം കോരുകയും വിറകുവെട്ടുകയും ചെയ്യുന്ന അടിമകളായിരിക്കും.

 

റോമാ 11:25-36
ആദിപാപം മൂലം മനുഷ്യന്റെ അന്ത:രംഗം അനുസരണക്കേടിൽ ആഴപ്പെട്ടിരിക്കുന്നു.

ശരണമുള്ളവനേ  കൃപയുടെ ആധിപത്യം, അനുസരണയിൽ വളർത്തും.

5 : വിജാതീയര്‍ പൂര്‍ണമായി സ്വീകരിക്കപ്പെട്ടത്തിനു ശേഷം, ഇസ്രായേല്‍ മുഴുവന്‍ രക്ഷപ്രാപിക്കും.

28 : സുവിശേഷം സംബന്ധിച്ചു നിങ്ങളെപ്രതി അവര്‍ ദൈവത്തിന്റെ ശത്രുക്കളാണ്. തെരഞ്ഞെടുപ്പു സംബന്ധിച്ചാകട്ടെ, അവരുടെ പൂര്‍വികരെപ്രതി അവര്‍ സ്‌നേഹഭാജനങ്ങളാണ്.

29 : എന്തെന്നാല്‍, ദൈവത്തിന്റെ ദാനങ്ങളും വിളിയും പിന്‍വലിക്കപ്പെടാവുന്നതല്ല.

30 : ഒരിക്കല്‍ നിങ്ങള്‍ ദൈവത്തെ അനുസരിക്കാത്തവരായിരുന്നു. എന്നാല്‍, അവരുടെ അനുസരണക്കേടുനിമിത്തം നിങ്ങള്‍ക്കു കൃപ ലഭിച്ചു.

31 : അതുപോലെ തന്നെ, നിങ്ങള്‍ക്കു ലഭിച്ച കൃപ നിമിത്തം അവര്‍ക്കും കൃപ ലഭിക്കേണ്ടതിന് ഇപ്പോള്‍ അവര്‍ അനുസരണമില്ലാത്തവരായിരിക്കുന്നു.

32 : എന്തെന്നാല്‍, എല്ലാവരോടും കൃപ കാണിക്കാന്‍വേണ്ടി ദൈവം എല്ലാവരെയും അനുസരണമില്ലാത്തവരാക്കി.

 

യോഹ 7:25-31 (7:14-36)
വിശ്വാസത്തിൽ നിന്നും തിരിച്ചറിവിലൂടെ ശരണം രൂപപ്പെടുന്നു

 

28 : ദേവാലയത്തില്‍ പഠിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ യേശു ഉച്ചത്തില്‍ പറഞ്ഞു: ഞാന്‍ ആരാണെന്നും എവിടെനിന്നു വരുന്നുവെന്നും നിങ്ങള്‍ക്കറിയാം. എന്നാല്‍ ഞാന്‍ സ്വമേധയാ വന്നവനല്ല. എന്നെ അയച്ചവന്‍ സത്യവാനാണ്. അവിടുത്തെനിങ്ങള്‍ക്ക് അറിഞ്ഞുകൂടാ.

29 : എനിക്ക് അവിടുത്തെ അറിയാം. എന്തെന്നാല്‍, ഞാന്‍ അവിടുത്തെ അടുക്കല്‍നിന്നു വരുന്നു. അവിടുന്നാണ് എന്നെ അയച്ചത്.