നോമ്പുകാലം : നാലാം വ്യാഴം

 

വാഗ്ദാനം കിട്ടിയവരുടെ ഹൃദയവ്യഥകൾ

Season of Lent : Fourth Thursday  

 

ദൈവിക ഇടപെടലുകൾ, തിരിച്ചറിഞ്ഞു വിശ്വാസത്തിലൂടെ, വാഗ്ദാനം പ്രാപിച്ചവരെ , സഹോദരങ്ങൾ തന്നെ തള്ളിക്കളയും, ഇവരുടെ ഉരുകിയ ഹൃദയത്തിൽ നിന്നും ഉരുകുന്ന നിലവിളികൾ കുടുംബങ്ങളിൽ ഐശ്വര്യം നിറയ്ക്കും.

 

ഉത്പ 14:8-16 (14:1-16)
വാഗ്ദാനം പ്രാപിച്ചവരിലൂടെ , സഹോദരനെ രക്ഷിക്കുന്ന ദൈവം

14 : സഹോദരന്‍ തടവുകാരനാക്കപ്പെട്ടെന്നുകേട്ടപ്പോള്‍ തന്റെ വീട്ടില്‍ത്തന്നെ ജനിച്ചു വളര്‍ന്നവരും പയറ്റിത്തെളിഞ്ഞവരുമായ മുന്നൂറ്റിപ്പതിനെട്ടു പേരോടൊപ്പം അബ്രാം ദാന്‍വരെ അവരെ പിന്തുടര്‍ന്നു.

16 : ചാര്‍ച്ചക്കാരനായ ലോത്തിനെയും അവന്റെ വസ്തുവകകളെയും സ്ത്രീകളെയും ജനങ്ങളെയും തിരികെ കൊണ്ടുവന്നു.

ജോഷ്വ 8:30-35

ഹൃദയത്തിന്റെ സൈസര്ഗികതയിൽ നിന്നും ഉയരുന്ന ബലികൾ

30 : ജോഷ്വ ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവിന് ഏബാല്‍മലയില്‍ ഒരു ബലിപീഠം നിര്‍മിച്ചു.

31 : കര്‍ത്താവിന്റെ ദാസനായ മോശ ഇസ്രായേല്‍ ജനത്തോടു കല്‍പിച്ചതുപോലെയും മോശയുടെ നിയമഗ്രന്ഥത്തില്‍ എഴുതിയിരുന്നതുപോലെയും ചെത്തിമിനുക്കാത്ത കല്ലുകള്‍കൊണ്ടുള്ളതും ഇരുമ്പായുധം സ്പര്‍ശിക്കാത്തതുമായിരുന്നു അത്. അതില്‍ അവര്‍ കര്‍ത്താവിനു ദഹനബലികളും സമാധാനബലികളും അര്‍പ്പിച്ചു.


റോമാ 11:1-10 (10:17 - 11:12)
ദൈവിക ഇടപെടലുകൾ, തിരിച്ചറിഞ്ഞു വിശ്വാസം പ്രാപിക്കുന്ന തിരഞ്ഞെടുക്കപ്പെട്ടവർ

4 : ബാലിന്റെ മുമ്പില്‍ മുട്ടുകുത്താത്ത ഏഴായിരംപേരെ എനിക്കുവേണ്ടി ഞാന്‍ മാറ്റിനിര്‍ത്തിയിട്ടുണ്ട്.

5 : അപ്രകാരംതന്നെ, കൃപയാല്‍തെരഞ്ഞെടുക്കപ്പെട്ട ഒരു അവശിഷ്ടഭാഗം ഇക്കാലഘട്ടത്തിലും ഉണ്ട്.

7 : അതുകൊണ്ടെന്ത്? ഇസ്രായേല്‍ അന്വേഷിച്ചത് അവര്‍ക്കു ലഭിച്ചില്ല. തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് അതു ലഭിച്ചു. മറ്റുള്ളവരുടെ ഹൃദയം കഠിനമായിപ്പോയി.


യോഹ 7:1-13
ക്രിസ്തുവിൽ രൂപപ്പെടുന്ന നീതിമാരെ  ഞെരുക്കുന്ന ബന്ധുക്കളും,സുഹൃത്തുക്കളും

7 : ലോകത്തിനു നിങ്ങളെ(ലോകത്തോട് താദാത്മ്യപ്പെട്ടവർ) വെറുക്കാന്‍ സാധിക്കുകയില്ല. എന്നാല്‍, അതിന്റെ പ്രവൃത്തികള്‍ തിന്‍മയാണെന്നു ഞാന്‍ സാക്ഷ്യപ്പെടുത്തുന്നതിനാല്‍ അത് എന്നെ വെറുക്കുന്നു.