നോമ്പുകാലം : നാലാം തിങ്കള്‍
Season of Lent : Fourth Monday
നോമ്പുകാലം : നാലാം തിങ്കള്‍
Season of Lent : Fourth Monday നോമ്പുകാലം : നാലാം തിങ്കള്‍
വിദേശ രാജ്യങ്ങളിലേക്കു കുടിയേറ്റി, ദേശത്തെ അനുഗ്രഹിക്കാൻ ഒരുവനെ വിളിക്കുന്ന കർത്താവ്. കുടിയേറ്റം, വിളിയുടെ ഒരു ഭാഗമാണ്.
കുടിയേറ്റത്തിലൂടെ, ഒരു വ്യക്തിയുടെ പാരമ്പര്യത്തിൽ കിട്ടിയതിനെ,
നവീകരിച്ചു, പുതിയ സംസ്കാരങ്ങൾ ഉൾച്ചേർത്തു, അല്പം കൂടി പ്രകാശിതമായ
സംസ്കാറാം രൂപപ്പെടുന്നു.
വിളിയുടെ തിരിച്ചറിവും, പ്രതികരണവും ആണ് സംസ്കാരം.
വാഗ്ദാനപ്രകാരം ജനിച്ചവർ :
ദേശത്തെ അനുഗ്രഹിക്കാൻ ഒരുവനെ വിളിക്കുന്ന കർത്താവു.
വിളിയുടെ തിരിച്ചറിവാണ്, തിരഞ്ഞെടുപ്പ് ഉറപ്പിക്കുന്നത്.
തിരഞ്ഞെടുപ്പിന്റെ അടിസ്ഥാനം, പ്രവർത്തികളിൽ പ്രതിഫലിക്കുന്ന ശരണമാണ്. അതാണ് വിശ്വാസത്തിന്റെ ഏറ്റു പറച്ചിൽ.
ദൈവത്തിന്റെ ദയയാണ് എല്ലാറ്റിന്റെയും അടിസ്ഥാനം.
വാഗ്ദാനപ്രകാരം ജനിച്ചവരാണു യഥാര്‍ഥ മക്കളായി കണക്കാക്കപ്പെടുന്നത്.
വാഗ്ദാനപ്രകാരം ജനിച്ചവർക്ക് വിജയം നൽകുന്നത് കർത്താവു മാത്രമാണ്.
അനുസരണക്കേടിന്റെ ഫലമായുള്ള പരാജയവും, കഷ്ടതകളും നീക്കി സുഖപ്പെടുത്തുന്ന കർത്താവു.
സഹായത്തിനായി ആരുമില്ലങ്കിലും , തേടിവന്നു സുഖപ്പെടുത്തുന്ന കർത്താവു.
ഉത്പ 12:1-9
ഒരുവനെ വിളിക്കുന്നതിലൂടെ, ദേശത്തെ അനുഗ്രഹിക്കുന്ന കർത്താവു
1:കര്‍ത്താവ് അബ്രാമിനോട് അരുളിച്ചെയ്തു: നിന്റെ ദേശത്തെയും ബന്ധുക്കളെയും പിതൃഭവനത്തെയും വിട്ട്, ഞാന്‍ കാണിച്ചുതരുന്ന നാട്ടിലേക്കു പോവുക.
2 : ഞാന്‍ നിന്നെ വലിയൊരു ജനതയാക്കും. നിന്നെ ഞാന്‍ അനുഗ്രഹിക്കും. നിന്റെ പേര് ഞാന്‍ മഹത്തമമാക്കും. അങ്ങനെ നീ ഒരനുഗ്രഹമായിരിക്കും.
3 : നിന്നെ അനുഗ്രഹിക്കുന്നവരെ ഞാന്‍ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാന്‍ ശപിക്കും. നിന്നിലൂടെ ഭൂമുഖത്തെ വംശങ്ങളെല്ലാം അനുഗൃഹീതമാകും.
ജോഷ്വ 7:16-26
വാഗ്ദാനം പ്രാപിച്ചവരിൽ വിശുദ്ധീകരണം , നടത്തുന്ന കർത്താവ്.
ഇസ്രായേലേ, നിഷിദ്ധവസ്തുക്കള്‍ നിങ്ങളുടെയിടയില്‍ ഉണ്ട്. അത് എടുത്തുമാറ്റുന്നതുവരെ നിങ്ങളുടെ ശത്രുക്കളെ നേരിടാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല. നാളത്തേക്കു തങ്ങളെത്തന്നെ ശുദ്ധീകരിക്കുക.
ആഖാൻ : മോഹം തോന്നി ഞാന്‍ അവ എടുത്തു.
ജോഷ്വ പറഞ്ഞു: നീ എന്തുകൊണ്ടാണ് ഞങ്ങളുടെമേല്‍ കഷ്ടതകള്‍ വരുത്തിവച്ചത്? നിന്റെ മേലും ഇന്നു കര്‍ത്താവ് കഷ്ടതകള്‍ വരുത്തും. അപ്പോള്‍ ഇസ്രായേല്‍ജനം അവനെയും കുടുംബത്തെയും കല്ലെറിഞ്ഞു; വസ്തുവകകള്‍ അഗ്‌നിക്കിരയാക്കി.
യോഹ 5:1-18
വാഗ്ദാനം പ്രാപിച്ചവരെ സുഖപ്പെടുത്തുന്ന, കർത്താവ്.
അജകവാടത്തിനടുത്ത് ബേത്‌സഥാ, എന്നു വിളിക്കുന്ന ഒരു കുളമുണ്ടായിരുന്നു;
അവിടെ കുരുടരും മുടന്തരും തളര്‍വാതക്കാരുമായ അനേകം രോഗികള്‍ കിടന്നിരുന്നു.
യേശു ചോദിച്ചു: സുഖം പ്രാപിക്കാന്‍ നിനക്ക് ആഗ്രഹമുണ്ടോ?
വെള്ളമിളകുമ്പോള്‍ എന്നെ കുളത്തിലേക്കിറക്കാന്‍ ആരുമില്ല. ഞാന്‍ എത്തുമ്പോഴേക്കും മറ്റൊരുവന്‍ വെള്ളത്തില്‍ ഇറങ്ങിക്കഴിഞ്ഞിരിക്കും.
റോമാ 9:1-13
വാഗ്ദാനം വിശ്വസിച്ചു , വിളി സ്വീകരിക്കുന്നവൻ ,നീതി പ്രാപിക്കുന്ന ദൈവത്തിന്റെ ദയ.
പൗലൗസ് ശ്ലീഹ : എനിക്കു ദുഃഖവും ഹൃദയത്തില്‍ അടങ്ങാത്ത വേദനയുമുണ്ട്.
വാഗ്ദാനപ്രകാരം ജനിച്ചവ രാണുയഥാര്‍ഥ മക്കളായി കണക്കാക്കപ്പെടുന്നത്. ഒരു നിശ്ചിതസമയത്തു ഞാന്‍ വരും. അന്നു സാറായ്ക്ക് ഒരു മകന്‍ ഉണ്ടായിരിക്കും.
അവര്‍ ജനിക്കുകയോ, നന്‍മയോ തിന്‍മയോ ആയി എന്തെങ്കിലും പ്രവര്‍ത്തിക്കുകയോ ചെയ്യുന്നതിനുമുമ്പുതന്നെ അവള്‍ക്ക് ഇപ്രകാരം അറിയിപ്പുണ്ടായി: ജ്യേഷ്ഠന്‍ അനുജന്റെ സേവ കനായിരിക്കും. ദൈവത്തിന്റെ തെരഞ്ഞെടുപ്പിന്റെ ലക്ഷ്യം പ്രവൃത്തികള്‍മൂലമല്ല, അവിടുത്തെ വിളിമൂലം തുടര്‍ന്നുപോകേണ്ട തിനാണ് ഇതു സംഭവിച്ചത്. എനിക്കു ദയ തോന്നുന്നവരോടു ഞാന്‍ ദയ കാണിക്കും; എനിക്ക് അനുകമ്പ തോന്നുന്നവരോട് അനുകമ്പയും എന്ന് അവിടുന്നു മോശയോട് അ രുളിച്ചെയ്യുന്നു. അതുകൊണ്ട്, മനുഷ്യന്റെ ആഗ്രഹമോ പ്രയത്‌നമോ അല്ല, ദൈവത്തിന്റെ ദയയാണ് എല്ലാറ്റിന്റെയും അടിസ്ഥാനം.