നോമ്പുകാലം : നാലാം ബുധന്‍

 

ജീവനിലേക്കു പ്രവേശിക്കാൻ വരം നേടുന്നവർ

Season of Lent : Fourth Wednesday

ആത്മാവിൽ വ്യാപാരിക്കുന്ന  അവകാശി പ്രാപിക്കുന്ന നിത്യരക്ഷ.

 

ഉത്പ 13:8-18

വിശ്വസിച്ചവന്, വാഗ്ദാനം  നൽകുന്ന കർത്താവ്

14 : അബ്രാം ലോത്തില്‍നിന്നു വേര്‍പെട്ടതിനുശേഷം കര്‍ത്താവ് അബ്രാമിനോടു പറഞ്ഞു: നീ തലയുയര്‍ത്തി കിഴക്കോട്ടും പടിഞ്ഞാറോട്ടും തെക്കോട്ടും വടക്കോട്ടും നോക്കുക.

15 : നീ കാണുന്ന പ്രദേശമെല്ലാം നിനക്കും നിന്റെ സന്താനപരമ്പരകള്‍ക്കും എന്നേക്കുമായി ഞാന്‍ തരും.

 

ജോഷ്വ 8: 18-29

വാഗ്ദാനം കിട്ടിയ, അനുസരിക്കുന്ന അവകാശിക്കു (ആത്മാവിൽ വ്യാപാരിക്കുന്നവർ), അവകാശപ്പെട്ടത് നൽകുന്ന കർത്താവ്

18 : കര്‍ത്താവ് ജോഷ്വയോട് അരുളിച്ചെയ്തു: നിന്റെ കൈയിലിരിക്കുന്ന കുന്തം ആയ് പട്ടണത്തിനു നേരേ ചൂണ്ടുക; ഞാന്‍ പട്ടണം നിന്റെ കരങ്ങളില്‍ ഏല്‍പിക്കും. ജോഷ്വ അങ്ങനെ ചെയ്തു.

 

റോമാ 10:1-13

വിശ്വസിക്കുക, പ്രവർത്തിയിൽ വെളിപ്പടുക(ഏറ്റുപറച്ചിൽ), കൃപയുടെ ആധിപത്യം കരസ്ഥമാക്കുക(വരം), നീതികരണത്തിനു വിധേയപ്പെടുക, നിത്യ രക്ഷ പ്രാപിക്കുക.

 

4 : വിശ്വസിക്കുന്ന ഏതൊരുവനും നീതീകരിക്കപ്പെടുന്നതിന് ക്രിസ്തു നിയമത്തെ പൂര്‍ത്തീകരിച്ചിരിക്കുന്നു.

9 : ആകയാല്‍, യേശു കര്‍ത്താവാണ് എന്ന് അധരംകൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവ രില്‍നിന്ന് ഉയിര്‍പ്പിച്ചു എന്നു ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്താല്‍ നീ രക്ഷപ്രാപിക്കും.

10 : എന്തുകൊണ്ടെന്നാല്‍, മനുഷ്യന്‍ ഹൃദയംകൊണ്ട് വിശ്വസിക്കുകയും തന്‍മൂലം നീതീകരിക്കപ്പെടുകയും ചെയ്യുന്നു. അവന്‍ അധരംകൊണ്ട് ഏറ്റുപറയുകയും തന്‍മൂലം രക്ഷപ്രാപിക്കുകയും ചെയ്യുന്നു.

 

യോഹ 6:60-69

സ്വന്തം ആത്മാവിനെ, തിരിച്ചറിഞ്ഞു, ജീവനിലേക്കു പ്രവേശിക്കാൻ, വരം നേടുന്നവർ,

 

63 : ആത്മാവാണു ജീവന്‍ നല്‍കുന്നത്; ശരീരം ഒന്നിനും ഉപകരിക്കുന്നില്ല. നിങ്ങളോടു ഞാന്‍ പറഞ്ഞവാക്കുകള്‍ ആത്മാവും ജീവനുമാണ്.

65 : അവന്‍ പറഞ്ഞു: ഇതുകൊണ്ടാണ്, പിതാവില്‍നിന്നു വരം ലഭിച്ചാലല്ലാതെ എന്റെയടുക്കലേക്കു വരാന്‍ ആര്‍ക്കും സാധിക്കുകയില്ല.

68 : ശിമയോന്‍ പത്രോസ് മറുപടി പറഞ്ഞു: കര്‍ത്താവേ, ഞങ്ങള്‍ ആരുടെ അടുത്തേക്കു പോകും? നിത്യജീവന്റെ വചനങ്ങള്‍ നിന്റെ പക്കലുണ്ട്.