നോമ്പുകാലം : നാലാം ചൊവ്വ
Season of Lent : Fourth Tuesday
ക്രിസ്ത്യാനിയുടെ സംസ്കാരം ദേശത്തു വളരുന്നതിന്, കൂടിളക്കി പുറത്തു വിടുന്ന കർത്താവ്
ക്രിസ്തു കേന്ദ്രീകൃതമായ ക്രിസ്ത്യാനിയുടെ ജീവന്റെ സംസ്കാരം ദേശത്തു വളരുന്നതിന്,
പാരമ്പര്യ വിശ്വാസത്തിൽ അനുദിനം ശക്തിപ്പെടുന്ന സ്വന്തം സംസ്കാരത്തിന്റെ മഹത്വം തിരിച്ചറിഞ്ഞു പ്രകാശിപ്പിക്കാനും , മരണ സംസ്കാരത്തിൽ അടിസ്ഥിതമായ അന്യ ദേവ സംസ്കാരങ്ങളിലെ തിന്മ ഇല്ലാതാക്കി,നന്മയുടെ അങ്കുരങ്ങൾ ശുദ്ധീകരിച്ചു , ക്രിസ്തീയമായി ഉയർത്തി ദൈവ മഹത്വത്തിനായും പിശാശിന്റെ ലജ്ജയ്ക്കും മനുഷ്യരുടെ സൗഭാഗ്യത്തിനുമായി പൂർണതയിലെത്തിച്ചു, അങ്ങനെ അതിൽ അടിമപ്പെട്ടിരിക്കുന്നവരെ മോചിപ്പിച്ചു , വിശ്വാസത്തിന്റെ ഏറ്റു പറച്ചിലിലേയ്ക്കു ആകർഷിച്ചു , മാമോദീസയിലൂടെ മിശിഹായോടു, ഏക ശരീരമാക്കി , ദൈവ പുത്രസ്ഥാനത്തേയ്ക്ക് ഉയർത്തി, പൂർണതയിലെത്തിച്ചു , സൗഭാഗ്യത്തിൽ ജീവിക്കാൻ സാഹചര്യങ്ങൾ ക്രമീകരിക്കുന്ന കർത്താവ്.
തിരഞ്ഞടുക്കപ്പെട്ടവന്റെ പാരമ്പര്യ വിശ്വാസം ശക്തിപ്പെടുത്താൻ ,
സ്വന്തം സംസ്കാരത്തിന്റെ മഹത്വം മനസിലാക്കാൻ കൂടിളക്കി പുറത്തു വിട്ടു
പല സംസ്കാരങ്ങൾ പരിചയപ്പെടുത്തുന്ന കർത്താവ് .
ഉത്പ 12:9-20 (12:9-13:7)
10 : അവിടെ ഒരു ക്ഷാമമുണ്ടായി. കടുത്ത ക്ഷാമമായിരുന്നതിനാല്‍ ഈജിപ്തില്‍ പോയി പാര്‍ക്കാമെന്നു കരുതി അബ്രാം അങ്ങോട്ടു തിരിച്ചു.
17 : പക്‌ഷേ, അബ്രാമിന്റെ ഭാര്യ സാറായിയെ പ്രതി കര്‍ത്താവ് ഫറവോയെയും കുടുംബത്തെയും മഹാമാരികളാല്‍ പീഡിപ്പിച്ചു.
ജോഷ്വ 8:1-9
അന്യ ദേവ സംസ്കാരങ്ങളെ ഇല്ലാതാക്കുന്ന കർത്താവ്
1 : കര്‍ത്താവ് ജോഷ്വയോട് അരുളിച്ചെയ്തു: എല്ലാ യോദ്ധാക്കളെയും കൂട്ടി ആയിയിലേക്കു പോവുക. ഭയമോ പരിഭ്രമമോ വേണ്ടാ. ഇതാ, ഞാന്‍ അവിടത്തെ രാജാവിനെയും പ്രജകളെയും പട്ടണത്തെയും രാജ്യത്തെയും നിന്റെ കൈകളില്‍ ഏല്‍പിച്ചിരിക്കുന്നു.
2 : ജറീക്കോയോടും അവിടത്തെ രാജാവിനോടും നീ പ്രവര്‍ത്തിച്ചതു പോലെ ആയിയോടും അവിടത്തെ രാജാവിനോടും പ്രവര്‍ത്തിക്കുക. എന്നാല്‍, കന്നുകാലികളെയും കൊള്ളവസ്തുക്കളെയും നിങ്ങള്‍ക്ക് എടുക്കാം. പട്ടണത്തെ ആക്രമിക്കുന്നതിന് അതിനു പിന്നില്‍ പതിയിരിക്കണം.
ക്രൈസ്തവ വിശ്വാസം , അനുദിന ജീവിത സാഹചര്യങ്ങളിൽ പ്രകടമാകുന്ന ഏറ്റുപറച്ചിലിലൂടെ ജീവിക്കുന്നവരെ ദൈവ പുത്രസ്ഥാനത്തു സംരക്ഷിക്കുന്ന കർത്താവ്
3) റോമാ 9:14-18 (9:14-29)
26 : നിങ്ങള്‍ എന്റെ ജനമല്ല എന്ന് അവരോടു പറയപ്പെട്ട അതേ സ്ഥലത്തുവച്ചു ജീവിക്കുന്ന ദൈവത്തിന്റെ മക്കള്‍ എന്ന് അവര്‍ വിളിക്കപ്പെടും.
യോഹ 5:19-23 (5:19-47)
ക്രിസ്തുവിന്റെ വചനം അനുദിനം പിന്തുടർന്ന്,മരണ സംസ്കാരത്തിൽ പെട്ടുപോകാതെ , ജീവന്റെ സംസ്കാരത്തിൽ ജീവിക്കുന്ന ക്രിസ്ത്യാനി.
24 : സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്റെ വചനം കേള്‍ക്കുകയും എന്നെ അയച്ചവനെ വിശ്വസിക്കുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്. അവനു ശിക്ഷാവിധി ഉണ്ടാകുന്നില്ല. പ്രത്യുത, അവന്‍ മരണത്തില്‍നിന്നു ജീവനിലേക്കു കടന്നിരിക്കുന്നു.
25 : സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, മരിച്ചവര്‍ ദൈവപുത്രന്റെ സ്വരം ശ്രവിക്കുന്ന സമയം വരുന്നു; അല്ല, വന്നുകഴിഞ്ഞു. ആ സ്വരം ശ്രവിക്കുന്നവര്‍ ജീവിക്കും.
മറ്റു സംസ്കാരങ്ങളിലും, മതാനുഷ്ടാനങ്ങളിലും ഉള്ള ഇടപെടലുകളെ പറ്റി രണ്ടാം വർത്തിക്കാൻ കൗൺസിൽ
സുവിശേഷം പ്രസംഗിച്ചുകൊണ്ടു, സഭ ശ്രോതാക്കളെ വിശ്വാസത്തിലേയ്ക്കും, വിശ്വാസത്തിന്റെ ഏറ്റു പറച്ചിലിലേയ്ക്കും ആകർഷിക്കുകയും, മാമോദീസ സ്വീകരിക്കാൻ ഒരുക്കുകയും ചെയ്യുന്നു. അവരെ തിന്മയുടെ അടിമത്വത്തിൽനിന്നു, പിടിച്ചു കയറ്റുകയും, മിശിഹായോടു, ഏക ശരീരമാക്കുകയും ചെയ്യുന്നു. സ്നേഹം കൊണ്ട്, അവനിൽ,സംപൂർണതയോളം വളരാൻ വേണ്ടി, മനുഷ്യരുടെ മനസിലും, ഹൃദയത്തിലും, റീത്തുകളിലും, മതാനുഷ്ടാനങ്ങളിലും,സംസ്കാരങ്ങളിലുമുള്ള നന്മയുടെ അങ്കുരങ്ങളൊന്നും തന്നെ നഷ്ടപ്പെടാതിരിക്കാൻ സഭ പ്രവർത്തിക്കുന്നുവെന്നു മാത്രമല്ല, അവയെ ശുദ്ധീകരിക്കുകയും, ഉയർത്തുകയും ദൈവ മഹത്വത്തിനായും പിശാശിന്റെ ലജ്ജയ്ക്കും മനുഷ്യരുടെ സൗഭാഗ്യത്തിനുമായി
പൂർണതയിലെത്തിക്കുകയും ചെയ്യുന്നതിനാണ്, സഭ അവളുടെ പ്രവർത്തങ്ങൾ നടത്തുന്നത്. (രണ്ടാം വർത്തിക്കാൻ കൗൺസിൽ.)